പുന്നപ്ര : പറവൂർ ലൈബ്രറിനഗർ റസിഡന്റ്‌സ് അസോസിയേഷൻ ജില്ലാ ഹോമിയോ ആശുപത്രിയുടെ സഹായത്തോടെ കോവിഡ് പ്രതിരോധ ഹോമിയോ ഗുളികകൾ വിതരണം ചെയ്തു.

അസോസിയേഷൻ പ്രസിഡന്റ് കൈനകരി സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. എ.ശെൽവരാജ്, ജി.പ്രേംചന്ദ്, എൻ.ഗോപകുമാർ, അനൂപ് ബാബു എന്നിവർ നേതൃത്വം നൽകി.