പുന്നപ്ര : പറവൂർ പബ്ലിക് ലൈബ്രറിയിൽ ഓൺലൈനിൽ കഥാവായന നടത്തുന്നു. കഥയുത്സവം എന്ന പരിപാടിയിൽ മലയാളത്തിലെ മൺമറഞ്ഞ ഒൻപത് കഥാകാരന്മാരുടെ പ്രശസ്തമായ ഓരോ കഥകൾ അവതരിപ്പിക്കും. എല്ലാ ഞായറാഴ്ചയും വൈകീട്ട് അഞ്ചിന് പബ്ലിക് ലൈബ്രറിയുടെ ഫെയ്‌സ്ബുക്ക് പേജിൽ കഥ കേൾക്കാം.

26-ന് വൈകീട്ട് അഞ്ചിന് കവിയും നോവലിസ്റ്റുമായ കാവാലം ബാലചന്ദ്രൻ കാരൂരിന്റെ ‘മരപ്പാവകൾ’ എന്ന കഥ വായിച്ചുകൊണ്ട് കഥയുത്സവം ഉദ്ഘാടനം ചെയ്യും.