പുന്നപ്ര : പുന്നപ്ര തെക്ക് ഗ്രാമപ്പഞ്ചായത്തിലെ അഞ്ച്, ആറ്് വാർഡുകളിൽപ്പെടുന്ന പ്രദേശങ്ങളിൽ നാലുദിവസമായി കുടിവെള്ളം കിട്ടുന്നില്ലെന്ന് പരാതി. പരപ്പിൽ, പൊന്നാകരി, നൂറ്റമ്പത്, ഉണ്ടയ്ക്കാട് തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രശ്‌നം.

കാർഷികമേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിച്ചില്ലെങ്കിൽ സമരം നടത്തുമെന്ന് കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് എം.ഹർമ്യലാൽ, ജനറൽസെക്രട്ടറി അജി പി.അനിഴം എന്നിവർ പറഞ്ഞു.