പുന്നപ്ര : അഞ്ചാംക്ലാസ് വിദ്യാർഥിക്ക്‌ അയൽവാസിയുടെ വളർത്തുനായയുടെ കടിയേറ്റു. പുന്നപ്ര തെക്ക് ഗ്രാമപ്പഞ്ചായത്ത് 14-ാം വാർഡിൽ പഞ്ചായത്ത് കോളനിയിൽ മനാഫിന്റെ മകൻ ബാദുഷ(10)യ്ക്കാണ് കടിയേറ്റത്. വ്യാഴാഴ്ച രാവിലെ വീടിനടുത്തുള്ള കടയിലേക്ക്‌ നടന്നുപോകുമ്പോഴായിരുന്നു സംഭവം. ഇടതുകാൽമുട്ടിനുതാഴെ മുറിവേറ്റ കുട്ടി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ അയൽവാസിയായ രോഹിണിയമ്മയ്ക്കെതിരേ കേസെടുത്തതായി പുന്നപ്ര സി.ഐ. വി.പ്രസാദ് അറിയിച്ചു.