പുന്നപ്ര: യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ അയൽവാസിയെ പുന്നപ്ര പോലീസ് പിടികൂടി. പുന്നപ്ര സെറ്റിൽമെന്റ് കോളനിയിൽ ഗോപിയുടെ മകൻ വിജേഷി (34) നാണ് കുത്തേറ്റത്. ശനിയാഴ്ച രാത്രി പന്ത്രണ്ടരയ്ക്കായിരുന്നു സംഭവം. അയൽവാസിയായ രാജു (47) വിനെയാണ് പോലീസ് അറസ്റ്റുചെയ്തത്. വിജേഷ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.