ചാരുംമൂട്: താമരക്കുളം ഗ്രാമപ്പഞ്ചായത്ത് ഗ്രാമസഭയെ മറികടന്ന് സി.പി.എം.അനുഭാവികളെ ഗുണഭോക്താക്കളായി തിരഞ്ഞെടുക്കുന്നതിനെതിരേ കോൺഗ്രസ് താമരക്കുളം മണ്ഡലം കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.

ലൈഫ് പദ്ധതിയിൽ അനർഹർ കയറിക്കൂടിയതും അർഹയുള്ളവർ പുറത്തായതും രേഖാമൂലം സെക്രട്ടറിയെ ബോധ്യപ്പെടുത്തി. വെളിയിട വിസർജനമുക്തമായി പ്രഖ്യാപിച്ചിട്ടുള്ള പഞ്ചായത്തിലെ കക്കൂസ് ഇല്ലാത്തവരും സമരത്തിൽ പങ്കെടുത്തു.

പി.ബി.ഹരികുമാർ, പി.രഘു, കെ.എൻ.അശോക് കുമാർ, മുഹമ്മദ് ഹനീഫ, വിജയൻപിള്ള, എൻ. ശിവൻപിള്ള, എം.ഇ.ജോർജ്, ഗോപാലകൃഷ്ണപിള്ള, സുനിത തുടങ്ങിയവർ നേതൃത്വം നൽകി.

Content Highlights: Protest against panchayath secretary , Alappuzha