പള്ളിപ്പുറം: പഞ്ചായത്ത് പതിനേഴാം വാർഡ് കേളമംഗലം കായിപ്പുറത്ത് സുരേന്ദ്രന്റെ ഭാര്യ ശോഭന(62)യെയും മകൻ സുനേഷിനെ(39)യും യുവാവ് വീടുകയറി ആക്രമിച്ചതായി പരാതി. കഴിഞ്ഞദിവസം സന്ധ്യക്കായിരുന്നു സംഭവം.
ശോഭനയെ ആക്രമിക്കുന്നതുകണ്ട് തടയാൻ ശ്രമിച്ചപ്പോഴാണ് സുനേഷിന് പരിക്കേറ്റത്. ഇരുവരെയും ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻ വൈരാഗ്യമാണ് ആക്രമണത്തിനുകാരണമെന്ന് ചേർത്തല പോലീസിൽ ഇവർ നൽകിയ പരാതിയിൽ പറയുന്നു.