പള്ളിപ്പാട് : സ്വർണക്കടത്തുകേസിലെ പ്രതികളെ സംരക്ഷിക്കുന്ന സർക്കാർ നയത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി. പള്ളിപ്പാട് പഞ്ചായത്ത് കമ്മിറ്റി മാർച്ചും ധർണയും നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എസ്.ശാന്തകുമാരി ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് ജെ.ദിലീപ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുരേഷ് ബാബു, ജനറൽ സെക്രട്ടറി വരുൺ, പട്ടികജാതി മോർച്ച പ്രസിഡന്റ് ഉദയൻ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് സൂരജ്, മഹിളാ മോർച്ച പ്രസിഡന്റ് അഞ്ജു എന്നിവർ പ്രസംഗിച്ചു.