പള്ളിപ്പാട് : പള്ളിപ്പാട്ടെ പ്രധാന റോഡുകളും ഇടവഴികളും കീഴടക്കി തെരുവുനായ്ക്കൾ. ഹരിപ്പാട്-ഇലഞ്ഞിമേൽ റോഡിലെ പിള്ളതോട്, നെടുന്തറ, പൊയ്യക്കരക്ക് പടിഞ്ഞാറ്്, മാർക്കറ്റ് ജങ്ഷൻ, ആഞ്ഞിലിമൂട്ടിൽ പാലത്തിന് സമീപം, പറയങ്കരി, മുല്ലവക്കുളങ്ങര ക്ഷേത്രത്തിന് സമീപം, കുരീക്കാട്- മേടക്കടവ് റോഡിലെ വടക്കനാകുളം, മാധവ സ്‌കൂളിന് സമീപം, നീണ്ടൂർ ക്ഷേത്രത്തിന് പടിഞ്ഞാറ്്‌, പള്ളിയറക്ക് പടിഞ്ഞാറ്്‌ തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതൽ ശല്യം.

പത്രവിതരണത്തിന് പോകുന്നവർക്കും ബൈക്ക് യാത്രക്കാർക്കും നേരെ തെരുവുനായ്ക്കളുടെ ആക്രമണം പതിവാണ്.

നായ്ക്കളെ വന്ധ്യംകരണം ചെയ്യൽ ജില്ലാ പഞ്ചായത്ത് നടപ്പാക്കി വന്നിരുന്നെങ്കിലും ഇത് തുടർന്നില്ല. റോഡരികിൽ മാലിന്യം നിക്ഷേപിക്കുന്നതാണ് നായ്ശല്യം കൂടാൻ കാരണം.