പള്ളിപ്പാട് : നടുവട്ടം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ്. യൂണിറ്റ് ബ്രേക്ക് ദി ചെയിൻ ഡയറക്ടറി തയ്യാറാക്കി വിതരണം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ ഓട്ടോകളിലും ടാക്‌സികളിലും യാത്ര ചെയ്യുന്നവരുടെയും വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നവരുടെയും വിവരങ്ങൾ എഴുതി സൂക്ഷിക്കുന്നതിനാണ് ഡയറക്ടറി. പഞ്ചായത്തംഗങ്ങളായ സുനിൽ ഏബ്രഹാം, ശ്യാംശങ്കർ, സ്‌കൂൾ മാനേജർ പി.കെ.ഗോപിനാഥൻനായർ, പ്രിൻസിപ്പൽ എസ്.രമാദേവി, ഹെഡ്മിസ്ട്രസ് ഇന്ദു ആർ.ചന്ദ്രൻ, എൻ.സി.മത്തായി, ആർ.രാജേഷ്, കെ.സലിൽകുമാർ, ആർ.ശ്രീലേഖ തുടങ്ങിയവർ പങ്കെടുത്തു.