മാവേലിക്കര : ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്ഥാപിക്കുന്ന ഓണാട്ടുകര ചരിത്ര കാർഷിക പൈതൃക മ്യൂസിയത്തിന്റെ ശിലാസ്ഥാപനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ് ശിലാസ്ഥാപനം നിർവഹിച്ചു. ശോഭാ രാജൻ, എസ്.ശ്രീജിത്ത്, ഡോ.ടി.എ.സുധാകരക്കുറുപ്പ്, മുരളീധരൻ തഴക്കര, ജോർജ് തഴക്കര, പ്രൊഫ.വി.ഐ.ജോൺസൺ, ഫ്രാൻസിസ് ടി.മാവേലിക്കര, അഡ്വ.എൻ.റൂബിരാജ് തുടങ്ങിയവർ പങ്കെടുത്തു.