മാവേലിക്കര : ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ തേനീച്ചക്കർഷകരുടെ വിവരശേഖരണം നടത്തുന്നു. അപേക്ഷാഫോറം കൃഷിഭവനുകൾ, ഹോർട്ടികോർപ്പിന്റെ സംഭരണ, വിതരണകേന്ദ്രങ്ങൾ, അംഗീകൃത ബ്രീഡിങ്‌യൂണിറ്റുകൾ എന്നിവിടങ്ങളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ കൃഷിഓഫീസർ സാക്ഷ്യപ്പെടുത്തി റീജണൽ മാനേജർ, ഹോർട്ടികോർപ്പ്‌ തേനീച്ചവളർത്തൽ കേന്ദ്രം, കല്ലിമേൽ 690509 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0479 2356695.