മാവേലിക്കര : കഴിഞ്ഞനാലാഴ്ചയായി കൺടെയ്ൻമെന്റ് സോണായിരുന്ന തെക്കേക്കര പഞ്ചായത്തിൽ ബുധനാഴ്ചമുതൽ ജനജീവിതം സാധാരണനിലയിലാകും.

മത്സ്യവ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് പഞ്ചായത്തുപ്രദേശം പൂർണമായും കൺടെയ്ൻമെന്റ് സോണിലായത്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് തെക്കേക്കര പഞ്ചായത്തിനെ കൺടെയ്ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കിയെന്ന കളക്ടറുടെ ഉത്തരവ് ഔദ്യോഗികമായി ലഭിച്ചത്.

ഇതോടെ റവന്യൂ, പഞ്ചായത്ത്, പോലീസ് അധികൃതരുടെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ അതിർത്തിറോഡുകൾ അടച്ച് സ്ഥാപിച്ചിരുന്ന മുഴുവൻ തടസ്സങ്ങളും നീക്കംചെയ്തു.