മാവേലിക്കര : ഓർത്തഡോക്‌സ് സഭ മാവേലിക്കര ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പൊലീത്തയായിരുന്ന പൗലോസ് മാർ പക്കോമിയോസിന്റെ ഓർമപ്പെരുന്നാളിന് തഴക്കര തെയോഭവൻ അരമനയിൽ കൊടിയേറി.

ഭദ്രാസന സഹായ മെത്രാപ്പൊലീത്ത അലക്‌സിയോസ് മാർ യൗസേബിയോസ് കൊടിയേറ്റ് നിർവഹിച്ചു. 31-ന് വൈകീട്ട് ആറിന് സന്ധ്യാനമസ്‌കാരം, തുടർന്ന് ഫാദർ തോമസ് രാജു അനുസ്മരണ പ്രഭാഷണം നടത്തും.

കോവിഡ് മാനദണ്ഡ പ്രകാരമായിരിക്കും പെരുന്നാൾ ചടങ്ങുകൾ നടത്തുകയെന്ന് ഭദ്രാസന സെക്രട്ടറി ഫാ.ജോൺസ് ഈപ്പൻ അറിയിച്ചു.