മങ്കൊമ്പ് : മഴയുടെ കുറവ് മൂലം രണ്ടാംകൃഷി നടത്തുന്ന പാടശേഖരങ്ങളിൽ അമ്ലവസ്തുക്കൾ കഴുകിപ്പോകാൻ സാധ്യത കുറവാണ്. ഇത് ഇരുമ്പിന്റെ ആധിക്യമുണ്ടാകാൻ കാരണമാകും. നെൽച്ചെടിയുടെ വേരിന്റെ വളർച്ചയെ ബാധിക്കും.
പരിഹാരമായി ചെടികൾ 50-65 ദിവസം പ്രായമാകുമ്പോൾ സമ്പൂർണ-നെല്ല് എന്ന മൂലകമിശ്രിതമോ 19: 19: 19, 13: 0: 45 എന്നിവയിൽ ഏതെങ്കിലുമൊന്ന് 10 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്നതോതിൽ ഉപയോഗിക്കാം. സമ്പൂർണ മങ്കൊമ്പിലെ വിപണനകേന്ദ്രത്തിൽ ലഭ്യമാണെന്ന് മങ്കൊമ്പ് നെല്ലുഗവേഷണകേന്ദ്രം മേധാവി ഡോ. വന്ദന വേണുഗോപാൽ അറിയിച്ചു.