മങ്കൊമ്പ് : ചമ്പക്കുളം ഗ്രാമപ്പഞ്ചായത്ത് വാർഷിക പദ്ധതിയിൽപ്പെടുത്തി എ.സി.റോഡിൽ സ്ഥാപിച്ച സി.സി.ടി.വി. ക്യാമറകളുടെ ഉദ്ഘാടനം പ്രസിഡന്റ് ജോർജ് മാത്യു പഞ്ഞിമരം നിർവഹിച്ചു. വൈസ് പ്രസിഡന്റ് മോളി അലക്സ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ തങ്കച്ചൻ കൂലിപ്പുരയ്ക്കൽ, മിനി ജെയിംസ്, സന്തോഷ്‌കുമാരി ബാബു, മറിയാമ്മ ഫ്രാൻസിസ്, ജലജകുമാരി, ദിനേശ്‌കുമാർ, സതിയമ്മ എന്നിവർ പ്രസംഗിച്ചു. എ.സി.റോഡിലെ അപകടങ്ങൾ ഒഴിവാക്കുന്നതിനായി മങ്കൊമ്പ് പാലം, മങ്കൊമ്പ് ജങ്‌ഷൻ, നെടുമുടി ജങ്‌ഷൻ എന്നിവിടങ്ങളിലാണ് സി.സി.ടി.വി. ക്യാമറ സ്ഥാപിച്ചത്.