മങ്കൊമ്പ് : വെബ് ഹോസ്റ്റിങ് കമ്പനിയുടെ മൊബൈൽ ആപ്ലിക്കേഷനിലെ പിഴവ് ചൂണ്ടിക്കാട്ടിയതിന് മങ്കൊമ്പ് സ്വദേശി യുവാവിന് അംഗീകാരം. മങ്കൊമ്പ് കൃഷ്ണവിഹാറിൽ കെ.എസ്. അനന്തകൃഷ്ണനാണ് ബഹുമതിയും പാരിതോഷികവും സ്വന്തമാക്കിയത്.
ഗിറ്റ് ഹബ് എന്ന കമ്പനിയുടെ മൊബൈൽ ആപ്ലിക്കേഷനിലെ പിഴവാണ് അനന്തകൃഷ്ണൻ കണ്ടെത്തിയത്. ഗിറ്റ്ഹബ്ബിനെയും ഉപഭോക്താവിനെയും കൂടാതെ മൂന്നാമത് ഒരു ആപ്ലിക്കേഷന് ഇതിലെ വിവരങ്ങൾ ഉൾക്കൊള്ളിക്കാമെന്ന പിഴവാണ് അനന്തകൃഷ്ണൻ ചൂണ്ടിക്കാട്ടിയത്. ഇതിന് 1.75 ലക്ഷം രൂപ പാരിതോഷികം അനന്തകൃഷ്ണന് ലഭിച്ചു.
മാതൃഭൂമി ഏജൻറ്് ബി.കൃഷ്ണകുമാറിന്റെയും പോരുക്കര സെൻട്രൽ സ്കൂൾ അധ്യാപിക ശ്രീജാകൃഷ്ണ കുമാറിന്റെയും മകനാണ്. ആപ്ലിക്കേഷൻ സൗജന്യമായി ഉപയോഗിക്കാനുള്ള അനുമതിയും അനന്തകൃഷ്ണന് ലഭിച്ചിട്ടുണ്ട്. മുൻപ് ഫെയ്സ്ബുക്കിലെ പിഴവ് തിരുത്തിയതിന് സമാനമായനിലയിൽ ഫെയ്സ് ബുക്കിൽനിന്ന് അനന്തകൃഷ്ണന് പാരിതോഷികം ലഭിച്ചിരുന്നു.