മങ്കൊമ്പ് : ചതുർഥ്യാകരി സാഹിത്യപോഷിണി ഗ്രന്ഥശാലയിൽ വായനപക്ഷാചരണം സംഘടിപ്പിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗംഎസ്. ജതീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡി.കണ്ണൻ അധ്യക്ഷത വഹിച്ചു. എ. കിരൺ ഇടക്കുന്ന്, ടി.ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു. ബാലവേദി ഭാരവാഹികളായി അനന്തൻ സുനിൽ (പ്രസി.), നിരഞ്ജന (വൈസ് പ്രസി.), സ്വാതി ജയപ്രകാശ് (സെക്ര.), പ്രണവ് (ജോ. സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.