മങ്കൊമ്പ് : സഹകരണ മേഖലയെ തകർക്കുന്ന ബാങ്കിങ് റഗുലേഷൻ ആക്ട് ഭേദഗതിക്കെതിരേ കേന്ദ്ര സർക്കാർ ഓഫീസിന് മുൻപിൽ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ (സി.ഐ.ടി.യു.) നേതൃത്വത്തിൽ ധർണ നടത്തി. സി.പി.എം. ഏരിയ സെക്രട്ടറി ജി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എ.അനിൽകുമാർ, കുരുവിള, ബിനീഷ് ഗോപാൽ, എബി തോമസ്, ബിപിൻ, അരുൺ, ജയശ്രീ എന്നിവർ പങ്കെടുത്തു.