മങ്കൊമ്പ് : കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ തിരുത്തണമെന്ന് ആവശ്യപ്പെട്ട് എഫ്.എസ്.ഇ.ടി.ഒ. കുട്ടനാട് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൂട്ടനാട്ടിലെ 150 ഓഫിസുകളിൽ പ്രതിഷേധ സാക്ഷ്യം നടത്തി. ചമ്പക്കുളം വില്ലേജ് ഓഫിസിന് മുൻപിൽ നടന്ന സമരസാക്ഷ്യം എഫ്.എസ്.ഇ.ടി.ഒ. കുട്ടനാട് താലൂക്ക് സെക്രട്ടറി ബൈജു പ്രസാദ് ഉദ്ഘാടനം ചെയ്തു. വി.വിത്തവാൻ, ഡോ. ചിന്ന ദുരൈ, ടി.ജ്യോതി, കെ.രാജകുമാർ എന്നിവർ നേതൃത്വം നൽകി.