മങ്കൊമ്പ് : പാഡി മാർക്കറ്റിങ് ഓഫീസ് ജീവനക്കാരുടെ കർഷക ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കർഷക മോർച്ച കുട്ടനാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാഡി ഓഫീസിനു മുന്നിൽ നിൽപ്പ് സമരം നടത്തി. കർഷക മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് എം.ആർ.സജീവ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സുരേഷ് പര്യാത്ത് അധ്യക്ഷത വഹിച്ചു. പി. കെ.രഞ്ജിത്ത്. എസ്. ഷാംജിത്ത്, മോഹന ചന്ദ്രൻ, കെ.പി.സുരേഷ്‌കുമാർ, സുഗതൻ തെക്കേക്കര, സജീവ് രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.