മങ്കൊമ്പ് : എ.സി.കനാൽ അടിയന്തരമായി തുറക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കുട്ടനാട് നോർത്ത് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ എ.സി. കനാലിലൂടെ വള്ളത്തിൽ ജലപ്രക്ഷോഭ യാത്ര നടത്തി.
ഡി.സി.സി. പ്രസിഡന്റ് എം.ലിജു ഉദ്ഘാടനം ചെയ്തു. എ.സി. കനാൽ പള്ളാത്തുരുത്തി വരെ തുറക്കാനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോസഫ് ചേക്കോടൻ അധ്യക്ഷത വഹിച്ചു. അലക്സ് മാത്യു, കെ.ഗോപകുമാർ, പ്രമോദ് ചന്ദ്രൻ, വി.കെ.സേവ്യർ, ടിജിൻ ജോസഫ്, സി.വി. രാജീവ്, തോമസുകുട്ടി സെബാസ്റ്റിയൻ, മധു സി.കൊളങ്ങര എന്നിവർ പ്രസംഗിച്ചു.