മങ്കൊമ്പ് : റോഡ് അപകടങ്ങൾ ഇല്ലാത്ത കുട്ടനാട് സൃഷ്ടിക്കായി അപകടരഹിത കുട്ടനാട് കാമ്പയിൻ സംഘടിപ്പിക്കാൻ കുട്ടനാട് താലൂക്ക് ലൈബ്രറി കൗൺസിൽ യോഗം തീരുമാനിച്ചു. പ്രസിഡന്റ് ജി.മുകുന്ദൻ പിള്ള അധ്യക്ഷത വഹിച്ചു. സെക്രട്ടറി മോഹനൻ പിള്ള, ജി.ബാലകൃഷ്ണപ്പണിക്കർ, എൻ.ആർ.പങ്കജാക്ഷക്കുറുപ്പ്, കെ.കെ.കൃഷ്ണൻകുട്ടി, എം.എസ്.സുരേഷ്‌കുമാർ, കെ.കെ.ശശിധരൻ, ആനി ഈപ്പൻ, ജനൂബ് പുഷ്പാകരൻ, പി.വി.ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.