മങ്കൊമ്പ്: മങ്കൊമ്പ് അവിട്ടം തിരുനാൾ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികൾക്കായി കാർഷിക ശാസ്ത്രജ്ഞൻ ഡോ. എം.എസ്.സ്വാമിനാഥൻ ഏർപ്പെടുത്തിയ സ്‌കോളർഷിപ്പുകളുടെ വിതരണവും സ്‌കൂളിൽ പുതുതായി ആരംഭിച്ച ഫുട്ബോൾ അക്കാദമിയുടെ ഉദ്ഘാടനവും നടന്നു. പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് സേവ്യർ മണ്ണങ്കരത്തറ മെരിറ്റ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് സി.ബിനോജി മോൻ അധ്യക്ഷത വഹിച്ചു. ഫുട്ബോൾ അക്കാദമി ഉദ്ഘാടനം ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ വി.ജി.വിഷ്ണുവും സ്‌കോളർഷിപ്പുകളുടെ വിതരണം സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ടി.എസ്.പ്രദീപ്കുമാറും നിർവഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ വി.ആർ.ജയചന്ദ്രൻ, എസ്.ആർ.അയ്യപ്പപ്രസാദ്, എച്ച്.എം. വി.എം.ഷാജി, പ്രിൻസിപ്പൽ വി.ആർ.ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.