മങ്കൊമ്പ്: കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ്. സ്ഥാനാർഥിയെ തുഷാർ വെള്ളാപ്പള്ളി പ്രഖ്യാപിക്കുമെന്ന് ബി.ഡി.ജെ.എസ്. മണ്ഡലം കമ്മിറ്റി യോഗം. സംസ്ഥാന സെക്രട്ടറി സന്തോഷ് ശാന്തി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷാജി എം.പണിക്കർ അധ്യക്ഷത വഹിച്ചു. പ്രദീപ് ലാൽ, ടി.അനിയപ്പൻ, ബിജു ദാസ്, ചന്ദ്രബോസ് വള്ളികുന്നം, സതീഷ് കായംകുളം, സുശീലാ മോഹനൻ, രാജു മാലിക്, പി.വി.സന്തോഷ്, എ.എസ്.ബിജു എന്നിവർ പ്രസംഗിച്ചു.