മങ്കൊമ്പ്: ഉപ്പുവെള്ളം കയറി നെൽക്കൃഷി നശിക്കാൻ ഇടയാകുന്നത് സംസ്ഥാന സർക്കാരിന്റെ അനാസ്ഥമൂലമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി.പുഞ്ചക്കൃഷി ചെയ്യുന്ന ജില്ലയിലെ വിവിധ പാടശേഖരങ്ങളിലേക്ക് ഉയർന്നതോതിൽ ഉപ്പുവെള്ളം ഒഴുകിയെത്തി കൃഷി നശിക്കുന്ന സാഹചര്യമാണുള്ളത്.
ഉപ്പ് വെള്ളം കയറിയതുമൂലം നശിച്ച പാടശേഖരങ്ങളിലെ നെൽക്കൃഷിക്കുണ്ടായ നാശനഷ്ടങ്ങൾ പരിഗണിച്ച് അർഹമായ നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് നിർദേശം നൽകണമെന്ന് കൃഷിവകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തിൽ എം.പി. ആവശ്യപ്പെട്ടു.