ചാരുംമൂട്: താമരക്കുളം-ഓച്ചിറ റോഡിലെ പൊടിശല്യത്തിനെതിരേ കുട്ടിച്ചങ്ങല തീർത്ത് ചത്തിയറ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ’മാതൃഭൂമി’ നന്മക്ലബ്ബ്‌ അംഗങ്ങൾ. റോഡിന്റെ പുനരുദ്ധാരണ ജോലികൾ മാസങ്ങളായി നടന്നുവരുന്നതിനാൽ കുട്ടികൾക്ക് പൊടി ശല്യംകാരണം അസ്വസ്ഥതകൾ അനുഭവപ്പെടുന്നു. പലരും ആശുപത്രിയിലായി.

അധികാരികളുടെ കണ്ണുതുറപ്പിക്കാനാണ് വിദ്യാർഥികൾ മാസ്‌ക്കുകൾ ധരിച്ച് കുട്ടിച്ചങ്ങല തീർത്തത്. പൊടിശല്യത്തിൽ നിന്ന്‌ രക്ഷപ്പെടാനായി സമീപത്തെ താമസക്കാർക്കും കടക്കാർക്കും മാസ്‌ക്കുകൾ വിതരണം ചെയ്തു.

സ്‌കൂളിന് മുൻപിലെ റോഡിൽ നടത്തിയ കുട്ടിച്ചങ്ങല പി.ടി.എ. പ്രസിഡന്റ് അഷ്റഫ് കുഞ്ഞ് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ വി.രാമചന്ദ്രക്കുറുപ്പ്, കെ.എൻ.കൃഷ്ണകുമാർ, എ.ജി.മഞ്ജുനാഥ്, നന്മ കോ-ഓർഡിനേറ്റർ ജെ.അജിത് കുമാർ എന്നിവർ പ്രസംഗിച്ചു.