കുത്തിയതോട് : കിഴക്കേ ചമ്മനാട് ഭഗവതിക്ഷേത്രത്തിൽ പുതുതായി നിർമിക്കുന്ന ക്ഷേത്രത്തിന്റെ ഗർഭന്യാസ ചടങ്ങുകൾ കോവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായി നടത്തി.

ക്ഷേത്രതന്ത്രി അയ്യമ്പള്ളി ധർമൻ, മുഖ്യകാർമികത്വം വഹിച്ചു. ക്ഷേത്രം മേൽശാന്തി ഹരിദാസ് ദേവസ്വം പ്രസിഡൻറ്‌ എസ്.ദിലീപ്‌കുമാർ, രമണൻ, പി.കെ.ഹരിദാസ്, കെ.ശിവദാസൻ, മറ്റ്‌ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.