കുത്തിയതോട് : സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. അരൂർ ബ്ലോക്കിലെ പഞ്ചായത്തുകൾക്കു മുന്നിൽ ധർണ നടത്തി. കോടംതുരുത്തിൽ യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ കെ.ഉമേശൻ ഉദ്ഘാടനം ചെയ്തു. കുത്തിയതോട്ടിൽ പി.കെ.ഫസലുദ്ദീനും തുറവൂരിൽ ദേവരാജനും അരൂരിൽ ഉഷാ അഗസ്റ്റ്യനും ഉദ്ഘാടനം ചെയ്തു.