കുത്തിയതോട് : പരാതിനൽകി ഒന്നരമാസം പിന്നിട്ടിട്ടും പഞ്ചായത്തംഗത്തിന്റെ വീടിനുമുകളിലേക്ക് ചാഞ്ഞുനിൽക്കുന്ന മരം വെട്ടിമാറ്റാൻ നടപടിയായില്ല. കുത്തിയതോട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷനാണ് നീതിതേടി സമരത്തിനൊരുങ്ങുന്നത്. മരം ചരിഞ്ഞതോടെ മതിലിന്റെ ഒരുഭാഗം പൂർണമായി തകർന്നു വീണിരുന്നു. മരം വെട്ടിമാറ്റാൻ ഉടമയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഉടൻ തീർപ്പുണ്ടാക്കുമെന്നും ആർ.ഡി.ഒ. പറഞ്ഞു.