കുത്തിയതോട് : പോള വളർന്നു തിങ്ങിയതോടെ കുത്തിയതോട് തോട്ടിലൂടെയുള്ള ജലഗതാഗതം തടസ്സപ്പെട്ടു. വലുതും ചെറുതുമായ ധാരാളം വള്ളങ്ങളാണ് തോടുവഴി വേമ്പനാട്ടു കായലിലേക്ക് പൊയ്ക്കൊണ്ടിരുന്നത്.

മാത്രമല്ല മത്സ്യത്തൊഴിലാളികൾക്ക് തൊഴിലെടുക്കാൻ കഴിയുന്നില്ല. കക്കവാരി ഉപജീവനം നടത്തിയിരുന്നവരും തൊഴിലില്ലാതായി. പോള കായലിലേക്ക് ഒഴുക്കിവിടാൻ മത്സ്യത്തൊഴിലാളികൾ നടത്തിയ ശ്രമങ്ങൾ ഒന്നും ഫലം കണ്ടില്ല.

പോള വാരി മാറ്റാമെന്നു കരുതിയാൽ വലിയ സാമ്പത്തിക ചെലവുണ്ടാകുമെന്നും ത്രിതല പഞ്ചായത്തധികൃതർ ഇടപെട്ട് ഇതിനാവശ്യമായ സഹായങ്ങൾ ചെയ്തു നൽകണമെന്നാണ് ജനങ്ങളുടെ ആവശ്യം.