കുത്തിയതോട് : കുത്തിയതോട് കൃഷിഭവന്റെ കീഴിലുള്ള പള്ളിത്തോട്‌ പാടശേഖരത്തിൽ പൊക്കാളിക്കൃഷി ആരംഭിച്ചു. 35 ഏക്കറിലാണ് ഇത്തവണ നെൽകൃഷി നടത്തുന്നത്. വൈറ്റില നെല്ല്‌ ഗവേഷണകേന്ദ്രത്തിൽനിന്നാണ് വിത്ത് എത്തിച്ചത്. കുത്തിയതോട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രേമാ രാജപ്പൻ വിത ഉദ്ഘാടനം ചെയ്തു.

കൃഷി ഓഫീസർ സിജി എൻ.നാഥ്, നാഗപ്പൻ, ജസ്റ്റിൻ, ഭാസി, രത്‌നകുമാർ, കർഷക പ്രധിനിധികൾ എന്നിവർ പങ്കെടുത്തു.