കുത്തിയതോട് : കോടംതുരുത്ത് പഞ്ചായത്ത് പരിധിയിലെ തട്ടാരി പാടശേഖരത്തിൽ നെൽക്കൃഷിക്ക് തുടക്കം. തട്ടാരി പാടശേഖര സമിതിയും കതിർ സ്വാശ്രയ സംഘവും സംയുക്തമായാണ് 40 ഏക്കറിൽ കൃഷി ചെയ്യുന്നത്. എഴുപുന്നതെക്ക് സഹകരണ ബാങ്ക് എട്ട് ലക്ഷം രൂപ കാർഷിക വായ്പ അനുവദിച്ചു നൽകി. എ.എം. ആരിഫ് എം.പി. വിത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് സൂസൻസെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്‌ മണി പ്രഭാകരൻ, വൈസ് പ്രസിഡൻ്റ് സി.ടി.വിനോദ്, എഴുപുന്നതെക്ക് സഹകരണ ബാങ്ക് പ്രസിഡൻ്റ് ജി.ഗോപിനാഥ് പഞ്ചായത്ത്, പാടശേഖര സമിതി, കതിർ സ്വാശ്രയ സംഘം അംഗങ്ങൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.