കുത്തിയതോട് : കുത്തിയതോട് ഇ.സി.ഇ.കെ. യൂണിയൻ ഹൈസ്കൂളിലെ 12 കുട്ടികൾക്ക് ടെലിവിഷൻ നൽകി. ഗ്രാമപ്പഞ്ചായത്തും പൂർവ വിദ്യാർഥികളും സ്കൂൾമാനേജരും അധ്യാപകരും ചേർന്ന് ടെലിവിഷനുകളും കേബിൾ കണക്ഷനും സജ്ജമാക്കിയത്. പഞ്ചായത്തംഗം മല്ലികാ വിജയൻ, പി.ടി.എ. അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

തുറവൂർ : ഓൺലൈൻ പഠനത്തിനായി സൗകര്യമില്ലാതിരുന്ന വിദ്യാർഥിനിക്ക് ഡി.വൈ.എഫ്.ഐ. തോടയിൽ എ.കെ.ജി. യൂണിറ്റ് ടെലിവിഷൻ നൽകി. സംസ്ഥാന വൈസ് പ്രസിഡന്റ് മനു സി.പുളിക്കൽ കൈമാറി. തുറവൂർ മേഖലാ പ്രസിഡന്റ് അനന്തു രമേശൻ, പഞ്ചായത്തംഗം കെ.ആർ.രൻഷു, ഒ.എസ്.സുധീഷ് ടി.ആർ.ജിതിൻ, അനന്തു രാജ്, സിഎസ്.ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.

പൂച്ചാക്കൽ : യൂത്ത് കോൺഗ്രസ് അരൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അർഹരായ വിദ്യാർഥികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിലേക്കായി ടി.വി.വിതരണം ചെയ്തു.

യൂത്ത് കെയർ പദ്ധതിയിൽപ്പെടുത്തിയാണ് നടപ്പാക്കുന്നത്. അരൂക്കുറ്റി പഞ്ചായത്തിൽ രണ്ടാംവാർഡിൽ ഷാനിമോൾ ഉസ്മാൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് എം.എസ്. നിധീഷ് ബാബു, എൻ.എം.ബഷീർ, ഇ.കെ.കുഞ്ഞപ്പൻ, മജീദ്, ജോബി തുടങ്ങിയവർ പങ്കെടുത്തു.

ആലപ്പുഴ : മുഹമ്മ ചാരമംഗലം ഗവ.സംസ്‌കൃത ഹൈസ്‌കൂളിലെ പൂർവ വിദ്യാർഥി സംഘടന സദ്‌ഗമയയുടെ നേതൃത്വത്തിൽ ടി.വി. വിതരണം ചെയ്തു.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജെ.ജയലാൽ വിതരണം ഉദ്ഘാടനം ചെയ്തു. അഡ്വ.ടി.പി.ബിന്ദുരാജ്, ടി.പി.ജ്യോതിലാൽ എന്നിവർ വിതരണം ചെയ്ത ടി.വി. ആദിത്യൻ സുരേഷ് ഏറ്റുവാങ്ങി. സുധീർ രാഘവൻ, ടി.കെ.മോഹനൻ, പി.കെ.സുധാകരൻ, സി.ബി.ഷാജികുമാർ, ഡി.സതീശൻ, ടി.എസ്.അനിൽകുമാർ, എം.കെ.ഉണ്ണികൃഷ്ണൻ, പി.ആർ.രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.