കുത്തിയതോട് : വിദ്യാർഥികൾക്കായി ഓൺലൈൻ പഠനകേന്ദ്രം ഒരുക്കി എഴുപുന്ന തെക്ക് സർവീസ് സഹകരണബാങ്ക്. കോടംതുരുത്ത് ഗ്രാമപ്പഞ്ചായത്തുമായി സഹകരിച്ച് കോടംതരുത്ത് അയ്യങ്കാളി സ്മാരക വായനശാലയിലാണ് പഠനകേന്ദ്രം തുടങ്ങിയത്‌. ഗ്രാമപ്പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ബേബിടീച്ചർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജി.ഗോപിനാഥ് അധ്യക്ഷനായി. ഗവ. വി.വി.എച്ച്.എസ്. ഹെഡ്മാസ്റ്റർ ബഷീർ, കോടംതുരുത്ത് എൽ.പി. സ്‌കൂൾ ഹെഡ്മാസ്റ്റർ ഷീല, അജിമോൻ തുടങ്ങിയവർ പങ്കെടുത്തു.