കുത്തിയതോട് : കോടംതുരുത്ത് ഗ്രാമപ്പഞ്ചായത്തിൽ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയിൽ അക്രഡിറ്റഡ് എൻജിനീയർ, ഓവർസിയർ ഒഴിവുകളിൽ താത്‌കാലിക നിയമനം നടത്തുന്നു.

അക്രഡിറ്റഡ് എൻജിനീയർ സിവിൽ, അഗ്രികൾച്ചറൽ എൻജിനീയറിങ് ഡിഗ്രിയാണ് യോഗ്യത. അല്ലെങ്കിൽ മൂന്നുവർഷ സിവിൽ ഡിപ്ലോമയും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും.

ഓവർസിയർ തസ്തികയിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക്‌ മുൻഗണന. ഇവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും.

യോഗ്യത മൂന്നുവർഷ പോളിടെക്‌നിക്ക് സിവിൽ എൻജിനീയറിങ്. അല്ലെങ്കിൽ രണ്ടുവർഷ ഡ്രാഫ്റ്റ്മാൻ സിവിൽ ഡിപ്ലോമ. അപേക്ഷകൾ 12-ന്‌ മുൻപ്‌ ബയോഡാറ്റ സഹിതം ലഭിക്കണം.