കുത്തിയതോട്: കുത്തിയതോട് പഞ്ചായത്ത് പരിധിയിൽ ഒരേക്കറിലെ പച്ചക്കറിക്കൃഷി വിളവെടുത്തു. 11-ാം വാർഡിലെ മികച്ച കർഷകയായ ഉഷാകുമാരിയാണ് കൃഷിയിറക്കിയത്. പയർ, പാവൽ, ചീര, കാബേജ്, തക്കാളി, പീച്ചിൽ, മത്തൻ, വെള്ളരി, കപ്പ എന്നിങ്ങനെ നീളുന്നു പാട്ടത്തിനെടുത്ത സ്ഥലത്തെ കൃഷികൾ. അക്ഷയശ്രീ അവാർഡ്, പഞ്ചായത്തിലെ മികച്ച കർഷകയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ്് പ്രേമാ രാജപ്പൻ നിർവഹിച്ചു. പഞ്ചായത്ത് അംഗം എൻ.രൂപേഷ്, കൃഷി ഓഫീസർ സിജി എൻ.നാഥ്, എസ്.സുജ തുടങ്ങിയവർ പങ്കെടുത്തു.