കുത്തിയതോട്: വിപഞ്ചിക സംഗീതസഭ 23-ന് വൈകീട്ട് നാലിന് പാട്ടുകുളങ്ങര വിപഞ്ചിക ഹാളിൽ സാന്ത്വന സംഗീതം നടത്തും. ശാസ്ത്രീയസംഗീതം, ചലച്ചിത്രഗാനം, നാടൻപാട്ട്, സംഗീത പ്രശ്‌നോത്തരി എന്നിയുണ്ടാകും. പ്രവേശനം സൗജന്യമാണ്. പ്രായഭേദമെന്യേ പങ്കെടുക്കാം. 9446192659.