കുത്തിയതോട്: ചമ്മനാട് ഭഗവതീക്ഷേത്രത്തിൽ ഭരണിമഹോത്സവം 24-ന് തുടങ്ങി മാർച്ച് ഒൻപതിന് സമാപിക്കും. കുംഭകൊട വരവ്, കുംഭകൊട അഭിഷേകം, കുത്തിയോട്ട പാട്ടും ചുവടും, ഭരണിവിളക്ക്, ഭരണി എഴുന്നള്ളത്ത്, തവിൽ നാദസ്വരം, പഞ്ചാരിമേളം, പാണ്ടിമേളം, കേളി, നാട്ടുതാലപ്പൊലി എന്നിവയുണ്ടായിരിക്കും.