കുത്തിയതോട്: വിളഞ്ഞൂർ മഹാദേവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം 16 മുതൽ 23 വരെ നടക്കും. 16-ന്‌ വൈകീട്ട് തന്ത്രി തരണനല്ലൂർ രാമൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്. 17-ന് രാത്രി എട്ടിന്‌ ഭജനാമൃതം. 18-ന് രാത്രി 7.30-ന് ഭക്തിഗാനമേള. 19-ന് രാത്രി 7.30-ന് സംഗീതസന്ധ്യ. 20-ന് 7.30-ന് വൺബേബിഷോ. 21-ന് ശിവരാത്രി ഉത്സവം. രാവിലെ 7.15-ന് കാവടിവരവ്, എട്ടിന് മേജർസെറ്റ് പഞ്ചവാദ്യം, വൈകീട്ട് അഞ്ചിന് ആർ.എൽ.വി. മഹേഷിന്റെ പ്രാമാണികത്വത്തിൽ മേജർസെറ്റ് പഞ്ചാരിമേളം. രാത്രി 8.30-ന് ചമ്മനാട് ക്ഷേത്രത്തിൽനിന്ന്‌ ഭസ്മക്കാവടി. ഒമ്പതിന്‌ ഭക്തിഗാനമേള, 11-ന് നൃത്താവിഷ്‌കാരം, 12.30-ന് ശിവരാത്രി പൂജ. രണ്ടിനു കഥകളി. 22-ന് വലിയവിളക്കുത്സവം. രാത്രി ഏഴിന് ഫ്യൂഷൻ. 23-ന് ആറാട്ട് രാത്രി ഏഴിന്‌ ആറാട്ടുപുറപ്പാട്.