കുത്തിയതോട്: കോടംതുരുത്ത് ഗവ. വി.വി. ഹയർ സെക്കൻഡറി സ്കൂളിൽ വ്യക്തിശുചിത്വ ബോധവത്കരണ ക്ലാസും കുട്ടികൾക്ക് തൂവാലവിതരണവും നടത്തി. പകർച്ചവ്യാധികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പി.ടി.എ.യുടെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്.

പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ടി.വിനോദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് എ.ഉദയൻ അധ്യക്ഷനായി. ഡോ. രഞ്ജിത്ത് മോനായ് ക്ലാസെടുത്തു. കെ.സുരേഷ്, കെ.രശ്മി, എൻ.കെ.വാസന്തി, എസ്.വി.ശ്രീകുമാർ, ബേബി, ബാബുലാൽ തുടങ്ങിയവർ പങ്കെടുത്തു.