കുത്തിയതോട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കുത്തിയതോട് സബ് ട്രഷറിക്ക്‌ മുന്നിൽ പ്രതിഷേധിച്ചു. ബജറ്റിൽ പെൻഷൻകാരോട്‌ നീതിപുലർത്തിയില്ലെന്ന് ആരോപിച്ച് അരൂർ നിയോജകമണ്ഡലം കമ്മിറ്റി കോൺഗ്രസ്ഭവന്‌ മുന്നിൽ നിന്നാംരംഭിച്ച പ്രകടനം ട്രഷറിക്ക്‌ മുന്നിൽ സമാപിച്ചു. തുടർന്നുനടന്ന സമ്മേളനം ശ്യാമപ്രസാദ് ഉദ്ഘാടനം ചെയ്തു. ലിഷീന കാർത്തികേയൻ അധ്യക്ഷത വഹിച്ചു. ടി.പി.മനോഹരൻ, കെ.ആർ.രാജു, ടി.ഡി.സുദർശൻ, സുരേന്ദ്രനാഥൻ നായർ, പി.പി.സോമൻ തുടങ്ങിയവർ സംസാരിച്ചു.