കുത്തിയതോട്: ദേശീയപാതയിൽ കോടംതുരുത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ പാതയോരത്ത് കാനനിർമാണം തുടങ്ങി. മഴക്കാലത്ത് കോടംതുരുത്ത് ബസ്‍സ്റ്റോപ്പിന്‌ സമീപം വെള്ളം കെട്ടിക്കിടക്കുന്നത് അപകടത്തിന്‌ വഴിവച്ചിരുന്നു.

ഇത് ഒഴിവാക്കാനാണ് ദേശീയപാത അതോറിറ്റി 67 ലക്ഷം മുടക്കി കാന പണിയുന്നത്. കോടംതുരുത്ത്‌ മുതൽ കുത്തിയതോട് ബസ് സ്റ്റോപ്പിന്‌ സമീപംവരെ 500 മീറ്റർ നീളത്തിലും 60 സെൻറീ മീറ്റർ വീതിയിലുമാണ് കാന പണിയുന്നത്.

നിർമാണം പൂർത്തിയാകുന്നതോടെ വെള്ളക്കെട്ടിന് ശാശ്വതപരിഹാരമാകുമെന്ന് ദേശീയപാത അതോറിറ്റി അധികൃതർ പറഞ്ഞു.