കുത്തിയതോട്: കോടംതുരുത്ത് കോണത്തേഴത്ത് ഭദ്ര-ഘണ്ടാകർണസ്വാമി ക്ഷേത്രത്തിൽ ഉത്സവം തുടങ്ങി. രണ്ടിന് വൈകീട്ട് ഏഴിന് താലപ്പൊലി. മൂന്നിന് രാത്രി 7.30ന് തിടമ്പുകളുടെ സമർപ്പണം, 8.30ന് നൃത്ത-നൃത്യങ്ങൾ. നാലിന് വൈകീട്ട് ഏഴിന് ദേശ താലപ്പൊലി, എട്ടിന് ഭക്തിഗാനസുധ. അഞ്ചിന് ഉച്ചയ്ക്ക് 12.30ന് മഹാ പ്രസാദമൂട്ട്, വൈകീട്ട് അഞ്ചിന് കാഴ്ചശ്രീബലി, രാത്രി ഒൻപതിന് നൃത്ത-നൃത്യങ്ങൾ, രാത്രി 12-ന് വലിയകുരുതി.