കുത്തിയതോട്: കൊറ്റംവേലി ശ്രീഭദ്രകാളി ദുർഗാ ക്ഷേത്രത്തിൽ മകരച്ചൊവ ഉത്സവവും പൊങ്കാലയും ചൊവ്വാഴ്ച നടക്കും. രാവിലെ ഒൻപതിന് പൊങ്കാല. 11-ന് പൊങ്കാല സമർപ്പണം. തുടർന്ന് അന്നദാനം. ക്ഷേത്രം തന്ത്രി ഷൈൻ കൃഷ്ണ, മേൽശാന്തി സജീഷ് എന്നിവർ കാർമികത്വം വഹിക്കും.