കുത്തിയതോട്: തഴുപ്പ് ഗുരുദേവ് പബ്ലിക് ലൈബ്രറി ആൻഡ് റീഡിങ് റൂമിന്റെ ഓഫീസ് കെട്ടിട നിർമാണം തുടങ്ങി. എ.എം.ആരിഫ് എം.എൽ.എ.യായിരുന്നപ്പോൾ ആസ്തി വികസന ഫണ്ടിൽനിന്ന് ലൈബ്രറി കെട്ടിടത്തിനായി എട്ടുലക്ഷം രൂപ അനുവദിച്ചിരുന്നു.

ഗുരുദേവ് സമാജം നൽകിയ സ്ഥലത്താണ് ഓഫീസ് പണിയുന്നത്. ലൈബ്രറി സെക്രട്ടറി എ.എൻ.ഷൺമുഖൻ ലൈബ്രറിക്ക്‌ ശിലയിട്ടു. ലൈബ്രറി രക്ഷാധികാരിയും മുൻ ഗ്രാമപ്പഞ്ചായത്തംഗവുമായ പനച്ചിക്കൽ അശോകൻ, ഗ്രാമപ്പഞ്ചായത്തംഗം ആർ. ഹരീഷ്, മുൻ ഗ്രാമപ്പഞ്ചായത്തംഗം ലൈലാ പ്രസന്നൻ, കെ.ബാലചന്ദ്രൻ, ടി.മണിക്കുട്ടൻ, കെ.രാജേന്ദ്രപ്രസാദ്, കെ.രാജപ്പൻ, അഡ്വക്കേറ്റ് ദീപക് ദിനകർ, പ്രിൻസ് തുടങ്ങിയവർ പങ്കെടുത്തു.