കുത്തിയതോട്: പള്ളിത്തോട്ടിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഈസ്റ്റ്, വെസ്റ്റ് മണ്ഡലം കമ്മിറ്റികൾ കുത്തിയതോട് പഞ്ചായത്തിനുമുന്നിൽ കുടംകമഴ്ത്തി സമരം നടത്തി. കാലിക്കുടവുമായി നാലുകുളങ്ങരയിൽ നിന്നാരംഭിച്ച പ്രകടനം പഞ്ചായത്തുപടിക്കൽ എത്തി.

തുടർന്നുനടന്ന സമരം കോൺഗ്രസ് അരൂർ ബ്ലോക്ക് പ്രസിഡന്റ് ദിലീപ് കണ്ണാടൻ ഉദ്ഘാടനം ചെയ്തു. കെ.ജി.കുഞ്ഞിക്കുട്ടൻ അധ്യക്ഷത വഹിച്ചു. കെ.അജിത്കുമാർ, കെ.ഉമേശൻ, കെ.രാജീവ്, പി.മേഘനാഥ്, തിരുമല വാസുദേവൻ, അസീസ് പായിക്കാട്, എം.കമാൽ തുടങ്ങിയവർ സംസാരിച്ചു.