കുത്തിയതോട്: ലൈഫ് ഭവന പദ്ധതിപ്രകാരം കുത്തിയതോട് പഞ്ചായത്തിൽ പണി പൂർത്തീകരിച്ച 120 വീടുകളുടെ താക്കോൽദാനവും കുടുംബസംഗമവും നടന്നു. സമ്മേളനം ഷാനിമോൾ ഉസ്മാൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പ്രേമാ രാജപ്പൻ അധ്യക്ഷത വഹിച്ചു.

പട്ടണക്കാട് ബ്ലോക്ക് പ്രസിഡന്റ് മണി പ്രഭാകരൻ താക്കോൽദാനം നിർവഹിച്ചു. മേരി ജോസി, ഗീതാ ഷാജി, കെ.ധനേഷ്‌കുമാർ, കെ.കെ.സജീവൻ, മറ്റ് പഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.