കുത്തിയതോട്: അഖിലേന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മിറ്റി ഷാനിമോൾ ഉസ്മാൻ എം.എൽ.എ.യ്ക്ക് സ്വീകരണം നൽകി. ജില്ലാ പ്രസിഡന്റ് ജയിംസ് ചിങ്കുതറയിൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന വർക്കിങ് പ്രസിഡന്റ് എ.കെ.ബേബി, ജനറൽ സെക്രട്ടറി കെ.എം.ലക്ഷ്മൺ, ടി.കെ. പ്രതുലചന്ദ്രൻ, വിനു, സാദു തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് എം.എൽ.എ. നന്ദി പ്രസംഗം നടത്തി.