കുത്തിയതോട്: വിപഞ്ചിക സംഗീതസഭ, സാഹിത്യസഭ, യോഗവിദ്യാലയം, കുട്ടികളുടെഗ്രാമം എന്നിവയുടെ നേതൃത്വത്തിൽ പുതുവർഷം സംഗീതവർഷമായി ആചരിക്കും. എല്ലാമാസവും നാലാമത്തെ ഞായറാഴ്ച പാട്ടുകുളങ്ങര വിപഞ്ചികാ ഹാളിൽ പ്രായഭേദമെന്യേ എല്ലാവർക്കുമായി ഗാനസദസ്സ് സംഘടിപ്പിക്കും.

ഗ്രാമത്തിലെ എല്ലാ വാർഡുകളിലും ഗാനസദസ്സുകൾ നടത്തി സംഗീതഗ്രാമം പദ്ധതി തുടങ്ങും. ദിവസവും രാവിലെ 6.30-ന് വിപഞ്ചിക ഹാളിൽ യോഗാ, മാനുഷികധ്യാനം, ചിരിയോഗാ, സംഗീതയോഗാ, നൃത്തയോഗാ എന്നിവയിൽ എല്ലാവർക്കും സൗജന്യമായി പരിശീലനം നൽകും.

ഒന്നിന് രാവിലെ ഏഴിന് വിപഞ്ചികാ ഹാളിൽ സംഗീതവർഷം വി.വിജയനാഥ് ഉദ്‌ഘാടനം ചെയ്യും. 9446192659